Friday, July 6, 2007

മൂകമീ പ്രണയം...

നഷ്ടപെടലിന്‍റെ ധൂമപടലങ്ങള്‍-
എന്‍റെ മിഴികളില്‍ ഇരുട്ടുപടര്‍ത്തിയിരിക്കുന്നു...
നേടുവാനാശിച്ചു, കാവലിരുന്ന രത്നങ്ങള്‍-
മറ്റാരോ സ്വന്തമാക്കിയാല്‍???
എന്‍റെ സ്വപ്നങ്ങള്‍ക്കു നിറം പകര്‍ന്ന
നിന്‍റെ മുഖങ്ങള്‍ മാഞ്ഞു തുടങ്ങിയിരിക്കുന്നു...
എന്തിനെന്നരിയാതെ, എന്‍റെ ഹൃദയം-
എന്നെ വിട്ടൊഴിഞ്ഞിരിക്കുന്നു...
നിന്‍റെ ഹൃദയ താളതിനൊത്തു പ്രപഞ്ച-
മൊരുക്കാന്‍ എന്‍റെ രക്തം നിനക്കു നിഴലേകിയില്ലേ???
കബന്ധങ്ങാളൊരുക്കുന്ന നിന്‍റെ കൌടില്യത്തിനു-
എന്‍റെ മസ്തിഷ്കം പണയമേകിയില്ലേ...
നിന്‍റെ വിരലുകള്‍കൊത്തു താളം ചവിട്ടാന്‍-
ഞാന്‍ തോല്‍പ്പാവയായതും...
എന്‍റെ മിഴിനീര്‍ മുത്തുകള്‍ക്കു-
പുഞ്ചിരിയുടെ വര്‍ണ്ണമേകിയതും...
നിന്‍റെ പ്രണയ സ്വപ്നങ്ങളിലെ
രാജകുമാരനാവാന്‍ മാത്രമായിരുന്നു...
എന്നിട്ടും നീ ഒടുവില്‍...
ചിത്രശലഭത്തിന്‍റെ മാസ്മര സൌന്ദര്യത്തില്‍-
കാര്‍വണ്ടിന്‍റെ സ്വാര്‍ത്ഥ ക്രൌര്യം...
നീയും അതുമാത്രമായിരുന്നോ???

3 comments:

SUNISH THOMAS said...

ഇതു സംഗതി കൈവിട്ടുപോകുമോ? കൈവിടരുത്....! എല്ലാം കവിതയിലൊതുക്കണം. അപ്പോള്‍ കവിത കൂടുതല്‍ തെളിയും, ജീവിതത്തിലെ കാറൊഴിയും.

Anonymous said...

നന്ദി സഖാവേ!!! ഇതെല്ലാം എന്നൊ എന്റെ കൈവിട്ടു പോയതാ... അതിന്റെ ഓര്‍മ്മകള്‍ അവള്‍ക്കെന്നപ്പോലെ... അതിനെ കവിത എന്നു വിളിച്ചതില്‍ സന്തോഷിക്കുന്നു...

Anonymous said...

swantham anubhavamano? aathmartha snehathinu munpil ith njan samarppikkun
കാത്തിരുന്നെന്നും....ഇന്നോളം.....


തിരഞ്ഞു ഞാന്‍..
ആള്‍ കൂടുന്നിടത്തൊക്കെ
കൊതിച്ചു ഞാന്‍..കണ്ടിരുന്നെങ്കിലെന്ന്
കണ്ടു ഞാനൊരുനാള്‍
വീണ്ടും കാണാന്‍ കൊതിയായ്

കാണുംതോറും അടുക്കുവാന്‍ തോന്നി,
അടുക്കുംതോറുമൊന്നാകുവാനും
ഒന്നായ് നീയെന്നിലെ ഞാനായ് മാറി
മനസ്സും ശരീരവും.

കണ്ണും കണ്ണും കഥ പറഞ്ഞു
മനസ്സു മനസ്സോടലിഞ്ഞു
കൈകള്‍ കരം കോര്‍ത്തു
മാറ്മാറോടമര്‍ന്നു
മനസ്സും ശരീരവും ഒന്നായ്മാറി
ഒന്നായ് നീയെന്നിലെ ഞാനായ് മാറി
നനവുള്ളരാവിലെ കുളിരുള്ളൊരേര്‍മ്മകള്‍



കണ്ടു ഞാനവളെ അവസാനമായ്
കൈപിടിച്ചിറങ്ങുന്നു മറ്റൊരുത്തനോടൊത്ത്
മറച്ചു വെച്ചവള്‍, മറന്നുപോയവള്‍-
കഴിഞ്ഞകാലമത്രയും... ഈ ഞാനും

പിന്നെയും കാത്തിരുന്നു..മറ്റൊരു....






http://snehamvaikomsaidu.blogspot.com/2007/08/blog-post_21.html