Thursday, July 5, 2007

എങ്കിലും നീ...

മാപ്പ്... നീയറിയാതെ,
നീയെന്‍റെ സ്വന്തം എന്നു വിധിച്ചതിന്!
മാപ്പ്... നീയറിയാതെ,
നിന്‍റെ മുഖം ഹൃദയത്തില്‍ പ്രതിഷ്ഠിച്ചതിന്!
മാപ്പ്... നീയറിയാതെ,
നിന്‍റെ ചിന്തകളെ പിന്തുടരുന്നതിന്!
ഓര്‍മ്മകളുടെ ഒരു പിടി-
വളപ്പൊട്ടുകള്‍ മാത്രം നല്‍കി ഒടുവില്‍ നീയും...
നിന്നിലേക്കുള്ള ദൂരമറിയാതെ,
ഞാനും എന്റെ സ്വപ്നങ്ങളും... ബാക്കി...
ഇരുട്ടുവീണ എന്റെ ഒരുപാടു ജന്മ‌ങ്ങള്‍-
ഞാന്‍ തപസ്സു ചെയ്തതു എന്തിനായിരുന്നു???
നിന്നെ ഞാന്‍ ആദ്യം കാണുന്നതു...
അന്നു നീ താരകങ്ങള്‍കൊപ്പം-
അവരൊളം ശോഭിച്ച്...
അന്നു മുതല്‍ എന്‍റെ സ്വപ്ന‌ങ്ങള്‍
നിന്നോളം വര്‍ണ്ണമുള്ളതായ്...
എന്നോ പ്രഭയൊടുങ്ങി നീ... നിപതിചപ്പോള്‍...
അന്നും നിനക്കായ് ഞാനുന്ടായിരുന്നു...
ഒരു ചരല്‍ കഷണം മാത്രമെന്നറിഞ്ഞും...
ഒരു മരതകം പോലെ കാത്തു സൂക്ഷിക്കാന്‍...
ഞാന്‍ ഇഷ്ടപെടാന്‍ തുടങ്ങിയിരുന്നു...
നിന്നെയും... നിയേകിയ സ്നേഹത്തിനെയും?
ഒടുവില്‍ നീ നിന്‍റെ സ്വപ്ന‌ങ്ങളുടെ
ചിറകു വീശിയുയര്‍ന്നപ്പോള്‍???
നീ എനിക്കേകിയത്...
നിന്‍റെ ഒരുപാടു ഹൃദയങ്ങളില്‍ ഒന്നുമാത്രമാണെന്നോ???




No comments: