
വെറുതെ... ഒരു വിതുമ്പല്‍...
എവിടെയോ തങ്ങി നില്‍ക്കുന്നു...
എന്‍റെ മിഴികള്‍ ചുവന്നിരുന്നുവോ???
നീയേകാതെ പോയ പനിനീര്‍പൂക്കളെപ്പോലെ...
നിന്‍റെ ഓര്‍മ്മകള്‍ക്ക് മുള്ളുകളുണ്ടെന്നോ???
ഹൃദയം പിളരുന്ന വേദന...
മിഴികളിലൂടെ രക്തം ഇറ്റിട്ടു വീഴുന്നു...
നിന്‍റെ പാദസ്വരങ്ങള്‍ക്കായ് കാതോര്‍ത്തിരുന്ന
ഞാന്‍... ഇനി.... വാക്കുകള്‍ ഇവിടെയും ഇടറുന്നു!!!
നിനക്കു ഞാനേകിയ സ്വര്‍ണ്ണ ചിറകുകള്‍-
നീയെന്തേ ചീന്തിയെറിഞ്ഞു???
നിനക്കായ് നെയ്ത സ്വപ്നങ്ങള്‍ പാതി
വഴിയിലുപേക്ഷിക്കാന്‍ എന്തേ എന്‍റെ മനസ്സു കല്ലാകുന്നില്ല???
വഴിയിലുപേക്ഷിക്കാന്‍ എന്തേ എന്‍റെ മനസ്സു കല്ലാകുന്നില്ല???
നിനക്കായ് പൊട്ടിച്ചെറിയാനിരുന്ന ചങ്ങല
ചിലമ്പലുകള്‍ കൂടുതല്‍ അലോസരമുന്ടാക്കുന്നു...
ചിലമ്പലുകള്‍ കൂടുതല്‍ അലോസരമുന്ടാക്കുന്നു...
നമുക്കിടയില്‍ ഈ അതിര്‍ വരമ്പുകള്‍...
ഇല്ലാതിരുന്നെങ്കില്‍ !!!
അല്ലെങ്കില്‍ നീ എന്തിനീ അതിര്‍വരമ്പുകളെ
സ്നേഹിക്കുന്നു???
നിന്‍റെ മിഴികള്‍ ഒരിക്കെലെങ്കിലും-
എനിക്കായ് നിറഞ്ഞുവെങ്കില്‍...
നീ തിരികെ എന്നരികില്‍ വന്നിരുന്നെങ്കില്‍...
നീയറിയുന്നുവോ സ്വപ്നങ്ങള്‍
ഉരുകിയൊലിക്കുന്നവന്‍റെ മൌന നൊമ്പരങ്ങള്‍???
2 comments:
നിറയെ വിരഹവും പ്രണയവുമാണല്ലോ?
അവള്‍ എനിക്കു തന്നത് അതു മാത്രമായിരുന്നു...
അവളെ ഓര്‍ക്കാന്‍ ഇന്നെനിക്കിതു മാത്രവും...
;-)
Post a Comment