Friday, July 6, 2007

ഇഷ്ടമാണ്, പക്ഷെ...

മനസ്സിന്‍റെ അകത്തളങ്ങളിലെവിടെയോ-
നിന്‍റെ പേരിന്‍റെ സുഗന്ധം...
എപ്പോളാണ് എന്‍റെ ഹൃത്തടം-
നിനക്കായ് തുടിച്ചു തുടങ്ങിയത്..
മധുരിക്കുന്ന ഒരു ചെറുനൊമ്പരമായ്...
നീയവിടെ ചേക്കേറിയിരിക്കുന്നു...
നിന്‍റെ ഓര്‍മ്മകള്‍ എന്‍റെ-
സ്വപനങ്ങള്‍ക്കു നിറം പകര്‍ന്നിരിക്കുന്നു...
ഞാന്‍ അടിമപെട്ടിരിക്കുന്നു..
നീ തീര്‍ത്ത സ്നേഹ സാമ്രജ്യതിലെ...
അരുതെന്നുവിലക്കിയിട്ടും ഹൃദയം...
നിന്നിലാകൃഷ്ടമായിരിക്കുന്നു...
നീയെങ്കിലും അണയാത്ത കനലായ്-
എന്‍റെ മനസ്സിലുറ്ക്കാതിരിക്കട്ടെ...
കാലം നിനക്കുയിരേകിയതു എനിക്കു വേന്ടി-
യായിരുന്നെങ്കില്‍??? അങ്ങനെ ഞാനൊന്നാശിച്ചോട്ടെ...
ഈ മാലാഖയെ...
ഭൂമിയില്‍ നിന്നു ഞാന്‍ പ്രണയിച്ചോട്ടെ???

3 comments:

SUNISH THOMAS said...

ഈ മാലാഖയെ...
ഭൂമിയില്‍ നിന്നു ഞാന്‍ പ്രണയിച്ചോട്ടെ???

കൊച്ചുഗുപ്താ കലക്കി.

മമ എന്നുവച്ചാല്‍ മമശ്രീ എന്നാണോ അര്‍ഥം? കേട്ടിട്ടും കണ്ടിട്ടും ഒരു കടമ്പഴിപ്പുറം ഛായ!!!

Anonymous said...

നന്ദി സഹോദരാ... മമ എന്നാല്‍ എന്റെ എന്നുകൂടി അര്‍ഥ്മുന്ടെന്നു തോന്നുന്നു ;) കടമ്പഴിപ്പുറമല്ലെങ്കില്ലും ഞാനൊരു വള്ളുവനാട്ടുകാരന്‍ തന്നെയാണ്...നിങ്ങള്‍ തിരിച്ചറിഞ്ചതില്‍ സന്തോഷിക്കുന്നു...

G.MANU said...

:)