Friday, July 13, 2007

എന്‍റെ ജന്മദിനം...



പാഴായ് പോയ
കാത്തിരുപ്പുകളും..
കരിന്തിരി കത്തിയ
സ്വപ്നങ്ങളും...
നീ ഓര്‍ക്കാതെ പോയ
എന്‍റെ ജന്‍‌മ്മദിനത്തിനു-
നിന്‍റെ യാത്രമൊഴി തന്നെ എത്ര അധികം!!!

Thursday, July 12, 2007

വെറുതെ...



വെറുതെ... ഒരു വിതുമ്പല്‍...
എവിടെയോ തങ്ങി നില്‍ക്കുന്നു...
എന്‍റെ മിഴികള്‍ ചുവന്നിരുന്നുവോ???
നീയേകാതെ പോയ പനിനീര്‍പൂക്കളെപ്പോലെ...
നിന്‍റെ ഓര്‍മ്മകള്‍ക്ക് മുള്ളുകളുണ്ടെന്നോ???
ഹൃദയം പിളരുന്ന വേദന...
മിഴികളിലൂടെ രക്തം ഇറ്റിട്ടു വീഴുന്നു...
നിന്‍റെ പാദസ്വരങ്ങള്‍ക്കായ് കാ‍തോര്‍ത്തിരുന്ന
ഞാന്‍... ഇനി.... വാക്കുകള്‍ ഇവിടെയും ഇടറുന്നു!!!
നിനക്കു ഞാനേകിയ സ്വര്‍ണ്ണ ചിറകുകള്‍-
നീയെന്തേ ചീന്തിയെറിഞ്ഞു???
നിനക്കായ് നെയ്ത സ്വപ്നങ്ങള്‍ ‍പാതി
വഴിയിലുപേക്ഷിക്കാന്‍ എന്തേ എന്‍റെ മനസ്സു കല്ലാകുന്നില്ല???
നിനക്കായ് പൊട്ടിച്ചെറിയാനിരുന്ന ചങ്ങല
ചിലമ്പലുകള്‍ കൂടുതല്‍ അലോസരമുന്ടാക്കുന്നു...
നമുക്കിടയില്‍ ഈ അതിര്‍ വരമ്പുകള്‍...
ഇല്ലാതിരുന്നെങ്കില്‍ !!!
അല്ലെങ്കില്‍ നീ എന്തിനീ അതിര്‍വരമ്പുകളെ
സ്നേഹിക്കുന്നു???
നിന്‍റെ മിഴികള്‍ ഒരിക്കെലെങ്കിലും-
എനിക്കായ് നിറഞ്ഞുവെങ്കില്‍...
നീ തിരികെ എന്നരികില്‍ വന്നിരുന്നെങ്കില്‍...
നീയറിയുന്നുവോ സ്വപ്നങ്ങള്‍
ഉരുകിയൊലിക്കുന്നവന്‍റെ മൌന നൊമ്പരങ്ങള്‍???

Friday, July 6, 2007

ഗുപ്ത രാഗം...

“പറഞ്ഞറിഞ്ഞ പ്രണയത്തേക്കാള്‍-
പറയാതറിഞ്ഞ പ്രണയത്തിന്...
പരിശുദ്ധിയേറും...”
ഈ മൂഡ കല്പനകളില്‍ ഞാനെന്‍-
മുഖമന്നു മറക്കാതിരുന്നെങ്കില്‍...
സത്യം!!! ഒരുപക്ഷെ നീയെനിക്കിന്നു-
സ്വന്തമായേനെ...
സൌഹൃദത്തിന്‍ നല്ല വസന്തങ്ങളില്‍-
പ്രണയത്തിന്‍ ഇത്തിരി മധുരവുമായ്... നീ...
കാല്പനികതയുടെ ഉത്തുംഗ സ്വര്‍ഗ്ഗങ്ങളില്‍-
ഹൃദയത്തില്‍ നിന്‍റെ മുഖവുമായ്... ഞാന്‍...
ഇവിടേയും... നമുക്കിടയില്‍...
എന്തോ... മനസ്സിലെ പ്രണയം-
വെളിപെടുത്താതിരിക്കാന്‍...
നിന്‍റെ കണ്ണുകളില്‍ നിന്നും-
ആ രാഗം ഞാന്‍ വായ്ച്ചറിഞ്ഞിരുന്നു...
എന്നേക്കാള്‍, എന്നെയറിഞ്ഞ നിനക്ക്
ഒരുപക്ഷെ??? അല്ല... നിനക്കുമറിയാം...
എന്നിട്ടും നമുക്കെന്തേ വാക്കുകളുണ്ടായില്ല!!!
ഈ പ്രണയം ലോകത്തോടു വിളിച്ചോതുവാന്‍...
എപ്പഴോ... ഒരു സായന്തന കാഴ്ചയില്‍...
നീയെന്‍ കരം ഗ്രഹിച്ചു പറഞ്ഞതല്ലെ...
“ നമ്മള്‍ പിരിയാതിരുന്നെങ്കില്‍ !!!”
എന്നിട്ടുമെന്തേ... ഞാനൊളിച്ചുവെച്ചു???
“ഞാന്‍ നിന്നെ പ്രണയിക്കുന്നു വെന്ന് !!!”

എന്‍റെ സ്വന്തം???



നീയെന്നും... എന്‍റെ സ്വന്തം...
ഞാന്‍ മീട്ടിയുണര്‍ത്തിയ-
തംബുരുവിന്‍ നാദസ്പര്‍ശമായ്...
എന്നെ തഴുകിയുറക്കും സുഗന്ധമായ്...
നിലാവിന് നിശാഗന്ധിപോലെ...
നീയെന്നും... എന്‍റെ സ്വന്തം...
നിനക്കു മാലാഖയുടെ മുഖം !!!
ചെകുത്താന്‍റെ ഹൃദയം???
യവന സുന്ദരി... നിനക്കു രാജമൂര്‍ഖന്‍
സ്വര്‍ഗ്ഗമേകിയെങ്കില്‍...
എന്‍റെ മിഴികളില്‍‍ നീരുറയില്ല.
ഭൂമിപുത്രി... നിന്‍റെ അഗ്നിശുദ്ധി-
വനത്തിലുപേക്ഷിചതിലും...
എനിക്കു മനസ്താപമില്ല???
നിന്‍റെ കൌടില്യങ്ങളില്‍
മരണം വരിച്ചവര്‍...
ഇന്നും നിന്നെ പ്രണയിക്കുന്നു...
രക്തം വാര്‍ന്നുപോകിലും-
മഞ്ഞുറഞ്ഞ ഈ ശിശിരത്തില്‍-
ഞാന്‍ നിന്നെ തേടിയലയുന്നു...
നീ... ദയവില്ലാത്ത സുന്ദരി !!!
നിനക്കു ഞാനേകിയ (നീ വലിച്ചെറിഞ്ഞ)
ചെമ്പരത്തിപൂക്കള്‍...
എന്‍റെ ഹൃദയമായിരുന്നലോ!!!
നിന്‍റെ ഓര്‍മ്മകള്‍ക്കു അമരത്വമേകാന്‍-
ഞാന്‍ പണിത രമ്യ ഹര്‍മ്മ്യങ്ങളില്‍-
എന്‍റെ സിംഹാസനം വീണുടഞ്ഞു....
നിന്‍റെ സൌന്ദര്യം എന്‍റെ മിഴികള്‍
ചൂഴ്ന്നെടുത്തു...
കിരീടങ്ങളും, സിംഹാസനങ്ങളും-
ഞാന്‍ നിനക്കായ് വലിച്ചെറിഞ്ഞു...
നിന്‍ ഹൃത്തിലിടം തേടി-
അറുംകൊലകള്‍ പലതു ചെയ്തു...
എങ്കിലും... നഷ്ടം എന്നും
എന്‍റെതു മാത്രം???
കഴിഞ്ഞ യുഗങ്ങളില്‍
നീ എനിക്കേകിയതെന്ത്???
എന്നെങ്കിലും നീ എനിക്കായ്...
കാത്തിരുന്നുവോ???
നി ഓര്‍മ്മകളില്‍ എവിടെയെങ്കിലും-
ഞാനുണ്ടായിരുന്നുവോ???
എങ്കിലും...എന്നും...
എന്‍റെ പ്രണയം നീ മാത്രമല്ലോ...

നീ... എന്നും...എന്‍റെ...സ്വന്തം???

നീ ആരായിരുന്നു???

കാത്തിരുന്ന വസന്തങ്ങലിലും,
പൊയ്പോയ ശിശിരങ്ങളിലും...
ഞാന്‍ തേടിയതാരെയായിരുന്നു?
വീണുകിട്ടിയ ചെമ്പനീര്‍ പൂവിലും-
ഞാന്‍ കാണാന്‍ ശ്രമിച്ച-
മുഖം ആരുടേതായിരുന്നു?
ആയിരം സ്വരങ്ങള്‍ക്കിടയില്‍ നിന്നു-
എന്റെ ഹൃദയം തൊട്ട വളകിലുക്കം-
ആരുടേതായിരുന്നു?
ഞാന്‍ തഴുകിയുണര്‍ത്താന്‍ ശ്രമിച്ച
മഞ്ഞു തുള്ളികള്‍ എന്നോടോതിയ-
പേരു ആരുടേതായിരുന്നു?
നിഴല്‍ വീണ സായന്തനങ്ങളില്‍
എന്നെ തഴുകിയുറക്കിയ സുഗന്ധം-
ആരുടേതായിരുന്നു?
ഇടക്കു ഞാന്‍ കണ്ട സ്വപ്നങ്ങള്‍ക്കു-
ഒരായിരം വര്‍ണ്ണമേകിയത്...
അത്...ആരായിരുന്നു?
നീ... നീ... നീ... മാത്രം...

മൂകമീ പ്രണയം...

നഷ്ടപെടലിന്‍റെ ധൂമപടലങ്ങള്‍-
എന്‍റെ മിഴികളില്‍ ഇരുട്ടുപടര്‍ത്തിയിരിക്കുന്നു...
നേടുവാനാശിച്ചു, കാവലിരുന്ന രത്നങ്ങള്‍-
മറ്റാരോ സ്വന്തമാക്കിയാല്‍???
എന്‍റെ സ്വപ്നങ്ങള്‍ക്കു നിറം പകര്‍ന്ന
നിന്‍റെ മുഖങ്ങള്‍ മാഞ്ഞു തുടങ്ങിയിരിക്കുന്നു...
എന്തിനെന്നരിയാതെ, എന്‍റെ ഹൃദയം-
എന്നെ വിട്ടൊഴിഞ്ഞിരിക്കുന്നു...
നിന്‍റെ ഹൃദയ താളതിനൊത്തു പ്രപഞ്ച-
മൊരുക്കാന്‍ എന്‍റെ രക്തം നിനക്കു നിഴലേകിയില്ലേ???
കബന്ധങ്ങാളൊരുക്കുന്ന നിന്‍റെ കൌടില്യത്തിനു-
എന്‍റെ മസ്തിഷ്കം പണയമേകിയില്ലേ...
നിന്‍റെ വിരലുകള്‍കൊത്തു താളം ചവിട്ടാന്‍-
ഞാന്‍ തോല്‍പ്പാവയായതും...
എന്‍റെ മിഴിനീര്‍ മുത്തുകള്‍ക്കു-
പുഞ്ചിരിയുടെ വര്‍ണ്ണമേകിയതും...
നിന്‍റെ പ്രണയ സ്വപ്നങ്ങളിലെ
രാജകുമാരനാവാന്‍ മാത്രമായിരുന്നു...
എന്നിട്ടും നീ ഒടുവില്‍...
ചിത്രശലഭത്തിന്‍റെ മാസ്മര സൌന്ദര്യത്തില്‍-
കാര്‍വണ്ടിന്‍റെ സ്വാര്‍ത്ഥ ക്രൌര്യം...
നീയും അതുമാത്രമായിരുന്നോ???

ഇഷ്ടമാണ്, പക്ഷെ...

മനസ്സിന്‍റെ അകത്തളങ്ങളിലെവിടെയോ-
നിന്‍റെ പേരിന്‍റെ സുഗന്ധം...
എപ്പോളാണ് എന്‍റെ ഹൃത്തടം-
നിനക്കായ് തുടിച്ചു തുടങ്ങിയത്..
മധുരിക്കുന്ന ഒരു ചെറുനൊമ്പരമായ്...
നീയവിടെ ചേക്കേറിയിരിക്കുന്നു...
നിന്‍റെ ഓര്‍മ്മകള്‍ എന്‍റെ-
സ്വപനങ്ങള്‍ക്കു നിറം പകര്‍ന്നിരിക്കുന്നു...
ഞാന്‍ അടിമപെട്ടിരിക്കുന്നു..
നീ തീര്‍ത്ത സ്നേഹ സാമ്രജ്യതിലെ...
അരുതെന്നുവിലക്കിയിട്ടും ഹൃദയം...
നിന്നിലാകൃഷ്ടമായിരിക്കുന്നു...
നീയെങ്കിലും അണയാത്ത കനലായ്-
എന്‍റെ മനസ്സിലുറ്ക്കാതിരിക്കട്ടെ...
കാലം നിനക്കുയിരേകിയതു എനിക്കു വേന്ടി-
യായിരുന്നെങ്കില്‍??? അങ്ങനെ ഞാനൊന്നാശിച്ചോട്ടെ...
ഈ മാലാഖയെ...
ഭൂമിയില്‍ നിന്നു ഞാന്‍ പ്രണയിച്ചോട്ടെ???